ഇരിട്ടി: കേരളത്തില്‍ നിന്നും കര്‍ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ണാടക ആരോഗ്യ വകുപ്പ് നിര്‍ബന്ധമാക്കിയതോടെ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടി. ഇതോടെ മാക്കൂട്ടം അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ കുടക് ജില്ലാ ഭരണകൂടം നിയന്ത്രണം കടുപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി എത്തിയ നിരവധി പേരെ പിടികൂടിയതോടെയാണ് ചെക്ക് പോസ്റ്റില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിലവില്‍ ആര്‍ടിപിസി ആര് ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവരെയാണ് അതിര്‍ത്തി കടത്തി വിടുന്നത്.
കേരളത്തില്‍ നിന്നും കര്‍ണാടകത്തിലേക്ക് കടക്കാന്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍; കുടുങ്ങിയത് നിരവധി പേര്
mynews
0