മുള്ളേരിയ: ആടിന്റെ കാല്‍ വെട്ടിയതായി പരാതി. ബെള്ളൂര്‍, നാട്ടക്കല്ല്, ഗോളിക്കട്ടയിലെ റഹീമിന്റെ ആടിനാണ് വെട്ടേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. റഹീം ഇരുപതോളം ആടുകളെ വളര്‍ത്തുന്നുണ്ട്. കൂടിനകത്തായിരുന്ന ആടുകളില്‍ ഒന്ന് മേയാന്‍ പുറത്തിറങ്ങിയപ്പോള്‍ അയല്‍വാസിയാണ് വെട്ടിയതെന്നാണ് പരാതി. കാലിന് വെട്ടേറ്റ് ഗുരുതര പരിക്കേറ്റ ആടിനെ പിന്നീട് മൃഗാശുപത്രിയില്‍ എത്തിക്കുകയും ശുശ്രൂഷ നല്‍കുകയും ചെയ്‌തു. ഇതു സംബന്ധിച്ച് ആദൂര്‍ പൊലീസില്‍ പരാതി നല്‍കി.
മേയാനിറങ്ങിയ ആടിന്റെ കാല്‍ അയൽവാസി വെട്ടിയതായി പരാതി
mynews
0