കുഞ്ഞാലിക്കുട്ടിക്കെതിരെ സംയുക്ത സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ, സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു,

 പി.കെ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്ന വേങ്ങരയില്‍ ലീഗ് വിമതന് പിന്തുണ പ്രഖ്യാപിച്ച്‌ എസ്.ഡി.പി.ഐ. മണ്ഡലത്തി എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ പത്രിക പിന്‍വലിച്ചു. വേങ്ങര സ്വദേശി കെ.പി സബാഹ് ആണ് സ്വതന്ത്രനായി മത്സരിക്കുന്നത്. മണ്ഡലത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടെന്ന്‌ കെ.പി സബാഹ് മീഡിയവണ്ണിനോട് പറഞ്ഞു


പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തട്ടകമായ വേങ്ങരയില്‍ ലീഗ് അനുഭാവിയായ കെ.പി.സബാഹ് ആണ് വിമതസ്വരമുയര്‍ത്തി സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തെത്തിയത്. അടിക്കടി ഉപതെരഞ്ഞെടുപ്പുകള്‍ക്ക് കളമൊരുക്കി കുഞ്ഞാലിക്കുട്ടി വോട്ടര്‍മാരെ പരിഹസിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടിയോടുള്ള പ്രതിഷേധമായാണ് സ്ഥാനാര്‍ത്ഥിയായതെന്നും സബാഹ് പറയുന്നു.


Loading ...

വേങ്ങരയിലെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച എസ്.ഡി.പി.ഐ കെ.പി.സബാഹിന് പിന്തുണയും പ്രഖ്യാപിച്ചു.


അതേസമയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചേക്കാവുന്ന ലീഗ് വിരുദ്ധ വോട്ടുകള്‍ സബാഹിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഭിന്നിക്കപ്പെടുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍.


"ആഴ്ച്ചക്കാഴ്ച്ചക്ക് എംഎല്‍എയെ മാറ്റാന്‍ ഇനി ഞങ്ങള്‍ക്ക് കഴിയൂല്ല": കുഞ്ഞാലിക്കുട്ടിയോട് മത്സരിക്കാന്‍ ലീഗ് അനുഭാവി


أحدث أقدم
Kasaragod Today
Kasaragod Today