മടിക്കേരിയില്‍ തനിച്ച് താമസിക്കുകയായിരുന്ന സ്ത്രീയെ തലക്കടിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു,യുവാവ് അറസ്റ്റില്‍

 മൈസൂരു: മടിക്കേരിയില്‍ തനിച്ച് താമസിക്കുകയായിരുന്ന എഴുപതുകാരിയെ തലക്കടിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കേരിക്ക് സമീപമുള്ള ഒരു സ്വകാര്യ റിസോര്‍ട്ടില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന മൂടുബിദ്രി സ്വദേശി അനിലിനെയാണ് മടിക്കേരി റൂറല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ രവികിരണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

മടിക്കേരി താലൂക്കിലെ കെനിഡുഗനെ ഗ്രാമത്തിലെ റിസോര്‍ട്ടിന് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന ലളിതയെ (70) യെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയാണ് അനില്‍. കേസ് അന്വേഷിക്കാന്‍ ജില്ലാ ക്രൈം ഇന്റലിജന്‍സ് ബ്യൂറോയിലെ പരിചയസമ്പന്നരായപൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ അനില്‍ ഇരുമ്പുവടികൊണ്ട് ലളിതയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂഡുബിദ്രി, മംഗളൂരു എന്നിവിടങ്ങളില്‍ പ്രതി വില്‍പ്പന നടത്തിയ 2.8 ലക്ഷം രൂപ വിലമതിക്കുന്ന 72 ഗ്രാം സ്വര്‍ണാഭരണങ്ങളും 4,000 രൂപയും മോട്ടോര്‍ സൈക്കിളും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തു. ജില്ലാ പൊലീസ് സൂപ്രണ്ട് ക്ഷമ മിശ്ര, ഡെപ്യൂട്ടി


പൊലീസ് സൂപ്രണ്ട് ബി.പി ദിനേശ് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിയത്.

Previous Post Next Post
Kasaragod Today
Kasaragod Today