കാസർകോട്:
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി ബഷീർ(58)(ഗണേശ് ബീഡി)നിര്യാതനായി.
പരേതനായ അബ്ദുല്ല(ഗണേശ് ബീഡി) സൗദ (മുൻ കൗൺസിലർ)ദമ്പതികളുടെ മകനാണ് ബഷീർ.
ഏറേ കാലം പ്രവാസിയായിരുന്നു.അതിനിടയിലാണ് രോഗം പിടിപ്പെടുകയും ചികിത്സ തുടരുകയും ചെയ്തത്.പഴയ കാല വോളിബോൾ താരമായിരുന്നു ബഷീർ.ഇപ്പോൾ താമസം ചൗക്കി മജലിലാണ്.എറണാകുളം ലാകേശ്വർ ആശുപത്രിയിലായിരുന്നു മരണപ്പെട്ടത്.
ഭാര്യ: നഫീസ,മകൻ: ബാഷിത്(എൻജിനീയർ) സഹോദരങ്ങൾ: അബ്ദുൽ റഹീം,സാദിഖ്,നസീർ(നെച്ചു)സാഹിറ,സമീറ,ഖദീജ,സൽമ
മയ്യത്ത് നെല്ലിക്കുന്ന് മുഹിയദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം ചെയ്യും.
 
