നേത്രാവതി പാലത്തില്‍ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

 മംഗളൂരു: മംഗളൂരു നേത്രാവതി പാലത്തില്‍ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.പജീരു സെനെറെബൈലു സഞ്ജീവ പൂജരിയുടെ മകന്‍ ശ്യാംപ്രസാദ് (45) ആണ് മരിച്ചത്.മംഗളൂരുവില്‍യാത്രക്കാരനെ ഇറക്കിവിട്ട് മടങ്ങുന്നതിനിടെ കാര്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ശ്യാംപ്രസാദിന്റെ ശരീരത്തിലൂടെ കാര്‍ കയറിഇറങ്ങുകയായിരുന്നു. ശ്യാം പ്രസാദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. 


 


കണ്ണൂരില്‍ നിന്നും സഹോദരനെ കോളേജില്‍ എത്തിക്കുന്നതിനായി വന്ന കാാറാണ് അപകടത്തില്‍പെട്ടത്.

ശ്യാംപ്രസാദിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today