ഉദുമ
കേരള സർക്കാറിന്റെ വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായി ജില്ലാ കുടുംബശ്രീ മിഷന്റെയും ഉദുമ പഞ്ചായത്ത് സിഡിഎസിന്റെ സഹകരണത്തോടെ പാലക്കുന്ന് അംബിക കോളേജിന് സമീപം ജനകീയ ഹോട്ടൽ തുറന്നു. ജില്ലാ കുടുംബശ്രീ മിഷൻ കോ–-ഓഡിനേറ്റർ ടി ടി സുരേന്ദ്രൻ നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്‌സൺ പുഷ്‌പലത അധ്യക്ഷയായി. മധുമുതിയക്കാൽ, കെ സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. ശശിത ബാലൻ സ്വാഗതവും സി ആർ നിനു നന്ദി പറഞ്ഞു. ജനകീയ ഹോട്ടലിൽ നിന്ന് 20 രൂപയക്ക് ഉച്ച ഊൺ ലഭിക്കും.