കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് ആഗ്രഹമെന്ന് രാഹുല്‍ ഗാന്ധി,

 പെരുമ്പാവൂര്‍: കേരളത്തിലൊരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തൻ്റെ ആ​ഗ്രഹമെന്ന് രാഹുൽ ​ഗാന്ധി. എന്നാൽ അതിന് കുറച്ചു കൂടി സമയം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരിൽ യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോ​ഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ​ഗാന്ധി. 
കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവുക എന്നത് എൻ്റെയൊരു ആ​ഗ്രഹമാണ്. പക്ഷേ അതിന് കുറച്ചു സമയം കൂടി വേണ്ടി വരുമെന്നും എങ്കിലും അതിനായുള്ള ശ്രമം താൻ തുടരുമെന്നും രാഹുൽ പറഞ്ഞു.  ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  


ഉദ്യോഗാർത്ഥികളുടെ സമരത്തിൽ സിപിഎമ്മിനെതിരെ രൂക്ഷമായ വിമർശനമാണ് ഇന്ന് രാഹുൽ നടത്തിയത്. കോട്ടയത്തെ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുമ്പോൾ സിപിഎം ഉള്ളതെല്ലാം പാർട്ടിക്ക് മാത്രം കൊടുക്കരുതെന്നും കേരളത്തിന്റെ വികസനം കൂടി  നോക്കണമെന്നും രാഹുൽ പറഞ്ഞു.


യുവാക്കൾക്ക് നൽകേണ്ട ജോലി സിപിഎം വേണ്ടപ്പെട്ടവർക്ക് നൽകുന്നുവെന്നും രാഹുൽ വിമർശിച്ചു.  കോട്ടയം മണ്ഡലത്തിലെ ചിങ്ങവനത്ത് ഇന്നത്തെ പ്രചാരണം തുടങ്ങിയ രാഹുൽ ഗാന്ധി പുതുപ്പുള്ളയിൽ ഉമ്മൻ ചാണ്ടിക്ക് വോട്ട് തേടിയെത്തി. കാഞ്ഞിരപ്പള്ളിയിലും പാലായിലും കടുത്തുരുത്തിയിലും പിറവത്തും രാഹുൽ ഇന്ന് റോഡ് ഷോയുമായി വന്നു.


Previous Post Next Post
Kasaragod Today
Kasaragod Today