ബന്തടുക്ക: മലയോരത്ത് ബുധനാഴ്ച കനത്ത മഴ പെയ്തു. വൈകീട്ട് ആറരയോടെ ഇടിയോടുകൂടി തുടങ്ങിയ മഴ പൊടുന്നനെ ശക്തി പ്രാപിച്ചു.ശക്തമായ കാറ്റുമുണ്ടായി. മഴ ഒരുമണിക്കൂർ നേരം തുടർന്നു.
കുറ്റിക്കോൽ, സുള്ള്യയിലെ ആലട്ടി എന്നീ പഞ്ചായത്തുകളിൽ മിക്കയിടങ്ങളിലും കനത്ത മഴ ലഭിച്ചു.
ബേഡഡുക്ക പഞ്ചായത്തിലെ ചിലയിടങ്ങളിൽ കാറ്റ്, ഇടി എന്നിവ ശക്തമായിരുന്നെങ്കിലും ചാറ്റൽ മഴയാണുണ്ടായത്.മഴയെത്തുടർന്ന് കെ.എസ്.ഇ.ബി. കുറ്റിക്കോൽ സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.