ഡൽഹിയി​ലെ റോഹിങ്ക്യൻ അഭയാർഥികൾ തടങ്കൽപാളയത്തിലേക്ക്​​

 ന്യൂ​ഡ​ൽ​ഹി: മ്യാ​ന്മ​റി​ലെ 2012ലെ ​വം​ശ​ഹ​ത്യ ഭ​യ​ന്ന്​ ഇ​ന്ത്യ​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​​യെ​ത്തി​യ റോ​ഹി​ങ്ക്യ​ൻ വം​ശ​ജ​രെ ഡ​ൽ​ഹി​യി​ൽ പ്ര​ത്യേ​ക ത​ട​വ്​ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റി​ത്തു​ട​ങ്ങി. ഡ​ൽ​ഹി കാ​ളി​ന്ദി കു​ഞ്ചി​ലെ​യും ശ്രം ​വി​ഹാ​റി​ലെ​യും റോ​ഹി​ങ്ക്യ​ൻ ക്യാ​മ്പു​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ക​ഴി​യു​ന്ന​വ​രെ പി​ടി​കൂ​ടി ഡ​ൽ​ഹി ശാ​സ്​​ത്രി ന​ഗ​ർ മെ​ട്രോ സ്​​റ്റേ​ഷ​ന​ടു​ത്ത്​ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക ത​ട​വ്​ കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ്​ മാ​റ്റി​യ​ത്.


80 വ​യ​സ്സു​ള്ള സു​ൽ​ത്താ​ൻ അ​ഹ്​​മ​ദ്, അ​ദ്ദേ​ഹ​ത്തി​െൻറ 70 വ​യ​സ്സ്​​ പ്രാ​യ​മു​ള്ള രോ​ഗി​യാ​യ ഭാ​ര്യ ഹ​ലീ​മ ഖാ​തൂ​ൻ, മ​ക്ക​ളാ​യ മു​ഹ​മ്മ​ദ്(27), ഉ​സ്​​മാ​ൻ (18) എ​ന്നി​വ​രെ ബു​ധ​നാ​ഴ്​​ച രാ​വി​ലെ കാ​ളി​ന്ദി കു​ഞ്ച്​ ക്യാ​മ്പി​ൽ​നി​ന്ന് ബ​ലം​പ്ര​യോ​ഗി​ച്ചാ​ണ്​ കൊ​ണ്ടു​പോ​യ​ത്. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ കാ​ളി​ന്ദി കു​ഞ്ച്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ എ​ത്തി​യ പൊ​ലീ​സു​കാ​ർ ക്യാ​മ്പി​ൽ റെ​യ്​​ഡ്​ ന​ട​ത്തി​യി​രു​ന്നു​വെ​ന്നും ആ​രെ​ങ്കി​ലും പു​തു​താ​യി അ​ഭ​യാ​ർ​ഥി​ക​ളാ​യി എ​ത്തി​യി​ട്ടു​ണ്ടോ എ​ന്ന്​ ചോ​ദി​ച്ചി​രു​ന്ന​താ​യും മ​ക്ക​ളി​ലൊ​രാ​ളാ​യ മി​നാ​റ പ​റ​ഞ്ഞു. പി​ന്നീ​ട്​ രാ​വി​ലെ വ​ന്നാ​ണ്​ താ​നൊ​ഴി​കെ കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രെ​യും കൊ​ണ്ടു​പോ​യ​ത്. ചാ​യ​യോ പ്രാ​ത​ലോ ക​ഴി​ക്കാ​ൻ സ​മ്മ​തി​ക്കാ​തെ വ​യോ​വൃ​ദ്ധ​രെ പൊ​ലീ​സ്​ വാ​നി​ലേ​ക്ക്​ ത​ള്ളു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഏ​താ​നും മാ​സ​ങ്ങ​ളാ​യി വി​വി​ധ ​െപാ​ലീ​സും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​രും വ​ന്ന്​ ത​ങ്ങ​ളെ മ്യാ​ന്മാ​റി​ലേ​ക്ക്​ തി​രി​ച്ചു​പോ​കാ​ൻ നി​ർ​ബ​ന്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.ഐ​ക്യ​രാ​ഷ്​​​ട്ര സ​ഭ​യു​ടെ ഡ​ൽ​ഹി ഓ​ഫി​സി​ൽ​നി​ന്നും അ​ഭ​യാ​ർ​ഥി കാ​ർ​ഡ്​ കി​ട്ടി രേ​ഖാ​മൂ​ലം രാ​ജ്യ​ത്ത്​ അ​ഭ​യാ​ർ​ഥി​ക​ളാ​യി ക​ഴി​യു​ന്ന​വ​രാ​ണി​വ​ർ. ക​ഴി​ഞ്ഞ​യാ​ഴ്​​ച ശ്രം ​വി​ഹാ​റി​ൽ​നി​ന്ന്​ ആ​റും കാ​ളി​ന്ദി കു​ഞ്ചി​ൽ​നി​ന്ന്​ ആ​റു​പേ​രെ​യും ഇ​തു​പോ​ലെ ത​ട​വ​റ​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി​രു​ന്നു. ഇ​തോ​ടെ, ഒ​രാ​ഴ്​​ച​ക്കു​ള്ളി​ൽ ഈ ​ര​ണ്ടു ​ക്യാ​മ്പു​ക​ളി​ൽ​നി​ന്നു​മാ​ത്രം അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക ത​ട​വ​ു​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റി​യ​വ​രു​ടെ എ​ണ്ണം 16 ആ​യെ​ന്ന്​ റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി സി​റാ​ജു​ല്ല 'മാ​ധ്യ​മ'​ത്തോ​ടു പ​റ​ഞ്ഞു. ഏ​താ​നും ആ​ഴ്​​ച​മു​മ്പ്​ ക്യാ​മ്പി​ലെ ചി​ല കു​ടി​ലു​ക​ൾ​ക്ക്​ തീ​വെ​ച്ചി​രു​ന്നു. യു.​പി സ​ർ​ക്കാ​റി​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ഭൂ​മി കൈ​വ​ശം​വെ​ച്ച​യാ​ൾ​ക്ക്​ മാ​സം ആ​യി​രം രൂ​പ വാ​ട​ക കൊ​ടു​ത്താ​ണ്​ അ​ഭ​യാ​ർ​ഥി കു​ടും​ബ​ങ്ങ​ൾ കു​ടി​ൽ കെ​ട്ടി​യി​രി​ക്കു​ന്ന​ത്. അ​ത്​ ഒ​ഴി​പ്പി​ക്കു​മെ​ന്ന്​ യു.​പി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.


أحدث أقدم
Kasaragod Today
Kasaragod Today