മലപ്പുറം ലോക്സഭാ സീറ്റില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി ദേശീയ ജനറല്‍ സെക്രട്ടറി ഡോ.തസ്‌ലീം റഹ്‌മാനി മത്സരിക്കും. എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബൈ വാര്‍ത്താസമ്മേളനത്തില്‍ ആണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഫാഷിസം രാഷ്ട്രത്തെ വിഴുങ്ങുമ്ബോള്‍ മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച് സുരക്ഷിത താവളം തേടി മടങ്ങിയെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് അബ്ദുള്‍ മജീദ് ഫൈസി ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് പി അബ്ദുല്‍ മജീദ് ഫൈസി, മലപ്പുറം ജില്ലാ പ്രസിഡന്‍റ് സി.പി.എ ലത്തീഫ് സംബന്ധിച്ചു.
പൗരത്വ ബിൽ കീറിയെറിഞ്ഞ് എൻ ആർ സി, സി എ എ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ച ഡോ: തസ്‌ലീം റഹ്മാനി മലപ്പുറം ലോക്സഭാ സീറ്റിൽ മത്സരിക്കും
mynews
0