കാസർകോട് നഗരത്തിലെ 3 കടകളിൽ കവർച്ച; 5 ലക്ഷം രൂപയുടെ നഷ്ടം.

 കാസർകോട്∙ നഗരത്തിലെ 3 കടകളിൽ കവർച്ച. വസ്ത്ര കടയിൽ നിന്ന്  5 ലക്ഷത്തോളം രൂപ  രൂപ കവർന്നു. ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് മൂന്നിടത്തും കവർച്ച നടത്തിയത്. കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ കോഫി ഹൗസിനു സമീപം എമറാൾഡ് ടവറിൽ പ്രവർത്തിക്കുന്ന അജ്മീർ ടെക്‌സ്റ്റൈൽസിലെ മേശവലിപ്പിൽ സൂക്ഷിച്ച 4,80,000 രൂപയാണ് കവർന്നത്. 


മലപ്പുറം കൊണ്ടോട്ടി സ്വദേശിയും പള്ളത്ത് താമസക്കാരനുമായ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.  പൊലീസ് എത്തി  സമീപത്തെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചു. പഴയ ബസ് സ്റ്റാൻ‍ഡിലെ അപ്‌സര കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഫാൻസി, വസ്ത്ര കട എന്നിവിടങ്ങളിലും കവർച്ച നടന്നു.


ആലംപാടിയിലെ ഹാരിസിന്റെ ഫാൻസി കടയിൽ നിന്നു 1000 രൂപയും ബദിയടുക്കയിലെ സി.കെ.യൂസഫിന്റെ വസ്ത്ര കടയിൽ നിന്നു 5000 രൂപയുമാണ് കവർന്നത്. ഈ  കെട്ടിടത്തിലെ സിസിടിവിയിൽ മോഷ്ടാക്കളെന്നു സംശയിക്കുന്ന 3 പേരുടെ  ദൃശ്യം പതിഞ്ഞിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today

Artic