യു​പി​യി​ല്‍ പീ​ഡ​ന​ക്കേ​സ് പ്ര​തി ഇ​ര​യു​ടെ പി​താ​വി​നെ വെ​ടി​വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി

 ഹത്രാസ് (യു.പി): ബലാത്സംഗക്കേസില്‍ 2018 ല്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി ഇരയായ യുവതിയുടെ പിതാവിനെ വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയിലാണ് സംഭവം.


തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഗ്രാമത്തിലെ ക്ഷേത്രത്തിനു പുറത്ത് പ്രതി യുവതിയുടെ ബന്ധുക്കളെ കാണുകയായിരുന്നു. വെടിയേറ്റ പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണപ്പെടുകയായിരുന്നു.


'യുവതിയുടെ പിതാവ് നല്‍കിയ പരാതിയെതുടര്‍ന്ന് 2018 ലാണ് പ്രതി ഗൗരവ് ശര്‍മ അറസ്റ്റിലായത്. ഒരു മാസത്തിനു ശേഷം പ്രാദേശിക കോടതിയില്‍ ജാമ്യം കിട്ടിയ അയാള്‍ ഇതുവരെ ജയിലിനു പുറത്തായിരുന്നു. അതിനുശേഷം ഇരുകുടുംബങ്ങളും തമ്മില്‍ പരസ്പരം കണ്ടിരുന്നില്ല.


എന്നാല്‍ കഴിഞ്ഞദിവസം ഗ്രാമത്തിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ പ്രതിയുടെ ഭാര്യയും ഇളയമ്മയും യുവതിയെയും സഹോദരിയെയും കണ്ടു. ഇവര്‍ തമ്മില്‍ ചെറിയ തര്‍ക്കമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് തര്‍ക്കത്തില്‍ ഗൗരവ് ശര്‍മയും യുവതിയുടെ പിതാവും കൂടി ഇടപെട്ടു. പിന്നാലെ, ഗൗരവ് ശര്‍മ പുറത്തുപോയി കുറച്ചുപേരെ കൂട്ടിക്കൊണ്ട് വന്ന് വെടിയുതിര്‍ക്കുകയായിരുന്നു'- ഹത്രാസ് പൊലിസ് മേധാവി വിനീത് ജൈസ്വാല്‍ പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today