ഉത്തർപ്രദേശിൽ ഹോളി ആഘോഷിക്കുകയായിരുന്ന ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ച്‌, ​19കാരിയെ ഭർത്താവിന്റെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്​തു

ആഗ്ര: ഭര്‍ത്താവിന്‍റെ മുന്നില്‍വെച്ച്‌​​ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്​തു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തിങ്കളാഴ്ച വൈകിട്ടാണ് ദാരുണ ​ സംഭവം.ഹോളി ആഘോഷത്തിന്റെ ഭാഗമായി ബന്ധുവീട്ടിലേക്ക്​ പോകുകയായിരുന്നു യുവതിയും ഭര്‍ത്താവും. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഇരുവരെയും മൂന്നുപേര്‍ ബൈക്കിലെത്തി തടഞ്ഞുനിര്‍ത്തുകയും ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന്​ 19കാരിയെ തൊട്ടടുത്ത കാട്ടിലേക്ക്​ വലിച്ചുകൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി .


ശേഷം ദമ്ബതികളെ ഭീഷണിപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്​തു. മൂന്നുപേര്‍ ചേര്‍ന്ന്​ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്​തതായി യുവതി വെളിപ്പെടുത്തി .അവര്‍ ഞങ്ങളെ തൊട്ടടുത്ത കാട്ടിലേക്ക്​ വലിച്ചിഴച്ചുകൊണ്ടുപോയി. എന്‍റെ വസ്ത്രങ്ങള്‍ കീറുകയും ബലാത്സംഗം ചെയ്യുകയും ചെയ്​തു. ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി. പിന്നീട്​ രണ്ടുപേരെയും ​ക്രൂരമായി മര്‍ദിച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​തു’- യുവതി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു .


രണ്ടുപേരുടെ പേരുകളും യുവതിയുടെ മൊഴിയിലുണ്ട്​. ഒരാളെ അറിയില്ലെന്നും അവര്‍ പറഞ്ഞു. യുവതിയുടെ പരാതിയില്‍ എഫ്​.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്​തതായി മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്​ഥന്‍ മുനിരാജ്​ ജി. പറഞ്ഞു. ​ അക്രമികളില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്​തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic