തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകള്‍ പരിശോധിക്കാന്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസറുടെ നിര്‍ദേശം. മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസര്‍ ടീക്കാറാം മീണയാണ് ഇതുസംബന്ധിച്ച നിര്‍ദേശം ജില്ല വരണാധികാരികളായ കലക്ടര്‍മാര്‍ക്ക് നല്‍കിയത്.
ഇരട്ട വോട്ട് സംബന്ധിച്ച മുഴുവന്‍ പരാതികളും ഒരുമിച്ച് പരിശോധിക്കാനാണ് നിര്‍ദേശം. പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ച് 140 മണ്ഡലങ്ങളിലും ഇരട്ടവോട്ട് ഉണ്ടോ എന്ന് പരിശോധിക്കണം. വ്യാഴാഴ്ചക്കുള്ളില്‍ പ്രത്യേക സോഫ്റ്റവെയര്‍ ഉപയോഗിച്ചുള്ള പരിശോധന പൂര്‍ത്തിയാക്കണം.
ശേഷം ഇരട്ട വോട്ടര്‍മാരുടെ പട്ടിക തയാറാക്കണം. ഈ പട്ടിക ഇരട്ട വോട്ടര്‍മാരെ ശ്രദ്ധിക്കാനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറണം.
കൂടാതെ, ഇരട്ട വോട്ടുള്ളവരെ പോളിങ് ഉദ്യോഗസ്ഥര്‍ നേരിട്ടുകാണണമെന്നും ഇക്കാര്യം അറിയിക്കണമെന്നും കലക്ടര്‍മാര്‍ക്ക് അയച്ച കത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസര്‍ നിര്‍ദേശിക്കുന്നു.