കാസര്‍കോട് സ്വദേശി സൗദിയിൽ കൊവിഡ് ബാധിച്ച്‌ മരിച്ചു

 ദമാം | കാസര്‍കോട് സ്വദേശി ദമാമില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. ബായാര്‍ പാദാവ് പരേതനായ മൊയ്‌തീന്‍ കുട്ടി ഹാജിയുടെ മകന്‍ അബ്ദുര്‍റഹ്‌മാന്‍ ആവള (56) ആണ് മരിച്ചത്.


കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മൂന്നാഴ്ചയായി ദമാം സെന്‍ട്രല്‍ മെഡിക്കല്‍ കോംപ്ലക്‌സിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അല്‍ഖോബാറില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. ബായാറിലെ സന കോംപ്ലക്സ് ഉടമയാണ്.


ഭാര്യ : സീനത്ത്, മക്കള്‍ :സന സുഹൈല്‍, അദ്നാന്‍, അഫ്‌നാന്‍, സഹോദരങ്ങള്‍: ഉബൈദ്, ഇബ്രാഹിം, ഖാസിം മുഹമ്മദ്


നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ദമാമില്‍ ഖബറടക്കും.


أحدث أقدم
Kasaragod Today
Kasaragod Today