മാസ്‌കുകൾ നിസ്‌കാര സമയത്ത് പോലും ഒഴിവാക്കരുതെന്ന് ആലിക്കുട്ടി മുസ്ല്യാർ, വിശ്വാസികൾ ജാഗ്രത പാലിക്കേണ്ട സമയമെന്നും സംയുക്ത ജമാഅത്ത് ഖാസി

 കാസർകോട്: കൊവിഡിന്റെ കെടുതിയിൽ നിന്ന് നാടിനെ പൂർണ്ണമായി രക്ഷിക്കാൻ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി പ്രൊഫസർ കെ. ആലിക്കുട്ടി മുസ്ലിയാർ ആഹ്വാനം ചെയ്തു.പള്ളികൾ അടച്ചിടുകയും ആരാധനാ കർമ്മങ്ങൾ വീടുകളിൽ ഒതക്കേണ്ടി വരുകയും ചെയ്ത കഴിഞ്ഞ വർഷത്തെ റംസാൻ മാസം മറക്കാനാകാത്ത പാഠവും അനുഭവവുമാണ്. ഇത്തവണ റംസാൻ കടന്നു വന്നപ്പോൾ പള്ളികൾ ആരാധനാ കർമ്മങ്ങൾ കൊണ്ടും സൃഷ്ടാവിനെക്കുറിച്ചുള്ള സ്തുതിപാഠങ്ങൾ കൊണ്ടും സജീവമായി. ഈ സൗഭാഗ്യം സൂക്ഷ്മതയോടെയായിരിക്കണം അനുഭവിക്കേണ്ടതും ഉപയോഗിക്കേണ്ടതും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ട് വരാൻ അധികാരികൾ തീരുമാനിച്ചിട്ടുണ്ട്.ഒരോ വ്യക്തിയും തന്റെ ജീവിതം സ്വയം നിയന്ത്രണത്തിന് വിധേയമാക്കിയാലെ കൊവിഡിനോടുള്ള പോരാട്ടം ജയം കാണുകയുള്ളൂ. . നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിക്കുന്ന കാര്യത്തിൽ ജാഗ്രത പുലർത്തണം. മഹാമാരിയെ പിടിച്ചുകെട്ടുന്നതിന് അധികാരികൾ കൈക്കൊള്ളുന്ന നടപടികളോട് സർവ്വാത്മനാ സഹകരിക്കണം. തറാവീഹ് നിസ്‌കാരവും മറ്റു പ്രാർത്ഥനകളും പരമാവധി പത്ത് മണിക്ക് അവസാനിക്കുന്ന വിധത്തിൽ സമയ ക്രമീകരണം നടത്തണമെന്നും. മാസ്‌കുകൾ നിസ്‌കാര സമയത്ത് പോലും ഒഴിവാക്കരുതെന്നും ആലിക്കുട്ടി മുസ്ല്യാർ പറഞ്ഞു .


أحدث أقدم
Kasaragod Today
Kasaragod Today