വിദ്യാനഗർ സ്വദേശി കോഴിക്കോട് പയ്യോളിയിൽ വാഹനാപകടത്തിൽ മരിച്ചു

 പയ്യോളി : ദേശീയപാതയിൽ ഇരിങ്ങൽ മങ്ങൂൽപാറ ഇറക്കത്തിലുണ്ടായ സ്കൂട്ടർ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം . കാസർഗോഡ് വിദ്യാനഗർ സ്വദേശി' സുഷമ ' നിവാസിൽ ആനന്ദന്‍റെ മകൻ എ. പ്രദീപ് കുമാർ (38) ആണ് അപകടത്തിൽ മരിച്ചത്​.


ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ വടകര ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന പ്രദീപ് കുമാറിൻ്റെ സ്കൂട്ടറിൽ എതിരെ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്‍റെ തൊട്ടുപുറകിലുണ്ടായിരുന്ന ട്രെയിലർ ലോറി റോഡിൽ വീണ പ്രദീപിൻെർ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു .


മേപ്പയൂർ കാരയാട്ടെ ഭാര്യവീട്ടിൽ നിന്നും സ്വദേശത്തേക്ക് മടങ്ങവെയാണ് ഇദ്ദേഹം അപകടത്തിൽപ്പെട്ടത്. വടകരയിൽ നിന്നെത്തിയ അഗ്നിശമനസേനയും , പയ്യോളി പോലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത സ്തംഭനമുണ്ടായി.


Previous Post Next Post
Kasaragod Today
Kasaragod Today

Artic