മംഗളൂരുവില്‍ ഇതര മതസ്ഥയായ പെൺ സുഹൃത്തിനൊപ്പം യാത്ര ചെയ്​ത 23കാരന്​ നേരെ ബജ്​രംഗ്​ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം

മംഗളൂരുവില്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്​ത 23കാരന്​ നേരെ ബജ്​രംഗ്​ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി 9.30നായിരുന്നു സംഭവം.ബംഗളൂരുവിലേക്ക്​ സ്വകാര്യ ബസില്‍ പുറപ്പെട്ട പെണ്‍കുട്ടിയുടെ കൂടെ യാത്ര ചെയ്യുകയായിരുന്നു യുവാവ്​. നഗരം കൂടുതല്‍ പരിചിതമാണെന്നതിനാല്‍ സഹായകമാകും എന്ന്​ കരുതിയാണ്​ യുവാവിനെ ഒപ്പം കൂട്ടിയത്​​.


ബസ്​ തടഞ്ഞു നിര്‍ത്തിയ അക്രമികള്‍ ഇരുവരെയും പിടിച്ചിറക്കുകയായിരുന്നു. ആണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത്​ കണ്ട്​ തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിക്കും മര്‍ദനമേറ്റു.സംഭവത്തില്‍ കൊലപാതകശ്രമത്തിന്​ കേസ്​ രജിസ്റ്റര്‍ ചെയ്​തിട്ടുണ്ട്​. അസിസ്റ്റന്‍റ്​ കമീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്​.



Previous Post Next Post
Kasaragod Today
Kasaragod Today