ബി ജെ പി പ്രവര്‍ത്തകനെ അക്രമിച്ച 15 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

 ബദിയഡുക്ക: ബൈക്ക്‌ തടഞ്ഞു നിര്‍ത്തി ബി ജെ പി പ്രവര്‍ത്തകനെ ആക്രമിച്ചു. സംഭവത്തില്‍ 15 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ ബദിയഡുക്ക പൊലീസ്‌ കേസെടുത്തു. മണിയംപാറ ലക്ഷംവീട്‌ കോളനിയിലെ ഗജേന്ദ്ര (34) യാണ്‌ അക്രമത്തിനിരയായത്‌. ഇയാളെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വോട്ടെടുപ്പ്‌ ദിവസം രാത്രി സുഹൃത്ത്‌ ദിവാകരനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ബാഡൂരില്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്നാണ്‌ പരാതി. സി പി എം പ്രവര്‍ത്തകരായ വസന്ത, സുധാകര, ഹാരിസ്‌, നാസി പൃത്വി തുടങ്ങി കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയാണ്‌ നരഹത്യക്കെതിരെ കേസെടുത്തത്‌.


Previous Post Next Post
Kasaragod Today
Kasaragod Today

Artic