മഞ്ചേശ്വരം, കാസര്‍കോട്‌ മണ്ഡലങ്ങള്‍ യു ഡി എഫിന്‌ , കാഞ്ഞങ്ങാടും തൃക്കരിപ്പൂരോം എല്‍ ഡി എഫിന്, ഉദുമ പ്രവചനാതീതമെന്നും ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌


 കാസര്‍കോട്‌: പൊലീസ്‌ ഇന്റലിജന്‍സ്‌ നല്‍കിയ ഏറ്റവും ഒടുവിലത്തെ കണക്ക്‌ പ്രകാരം കാസര്‍കോട്‌ ജില്ലയില്‍ ആകെയുള്ള അഞ്ചു സീറ്റുകളില്‍ രണ്ടെണ്ണം വീതം നേടി യു ഡി എഫും എല്‍ ഡി എഫും ഒപ്പത്തിനൊപ്പം. മഞ്ചേശ്വരം, കാസര്‍കോട്‌ മണ്ഡലങ്ങള്‍ യു ഡി എഫിന്‌ ഒപ്പം നില്‍ക്കുമെന്നും കാഞ്ഞങ്ങാട്‌, തൃക്കരിപ്പൂര്‍ മണ്ഡലങ്ങള്‍ എല്‍ ഡി എഫിനും ഒപ്പം നില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവചനാതീതമെന്ന്‌ ഇന്റലിജന്‍സ്‌ കണക്ക്‌ കൂട്ടുന്ന 27 മണ്ഡലങ്ങളുടെ കൂട്ടത്തിലാണ്‌ ഉദുമ. നേരത്തെ നല്‍കിയ റിപ്പോര്‍ട്ട്‌ എല്‍ ഡി എഫിനു അനുകൂലമായിരുന്നുവെങ്കിലും അന്തിമ റിപ്പോര്‍ട്ടില്‍ നേരിയ മുന്‍തൂക്കം യു ഡി എഫിനാണ്‌.

أحدث أقدم
Kasaragod Today
Kasaragod Today