കർഷകന് നിലം നിരപ്പാക്കു​മ്പോൾ കിട്ടിയത്​ അഞ്ചു കിലോയോളം തൂക്കം വരുന്ന ഒരു കുടം നിറയെ സ്വര്‍ണം.

 ഹൈദരാബാദ്​: കൃഷി ചെയ്യാന്‍ നിലം നിരത്തുന്നതിനിടയില്‍ ആ കാഴ്ച കണ്ട്​ കര്‍ഷകനായ നരസിംഹ ഞെട്ടി. പൊട്ടിപ്പൊളിയാനായ ഒരു കുടത്തിനുള്ളില്‍ നിറയെ സ്വര്‍ണാഭരണങ്ങള്‍. തൂക്കിനോക്കിയപ്പോള്‍ അഞ്ചു കിലോയോളം തൂക്കം വരുന്നതാണിവ. അന്ധാളിച്ചുപോയ നരസിഹ അതിശയത്താലും ആഹ്ലാദത്താലും കരയുകയും ഒച്ചവെക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും സ്വര്‍ണാഭരണക്കാഴ്ചകളോടൊപ്പം വൈറലായി.


തെലങ്കാനയില്‍ ജനഗാം ജില്ലയില്‍ ഉള്‍പെടുന്ന ​പെംബര്‍ത്തിയിലെ കര്‍ഷനാണ്​ നരസിംഹ. കൃഷി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ്​ ഒരു മാസം മുമ്ബ്​ 11 ഏക്കര്‍ സ്​ഥലം വാങ്ങിയത്​. കൃഷി നടത്തുന്നതിനായി സ്​ഥലം മണ്ണുമാ​ന്തി യന്ത്രം ഉപയോഗിച്ച്‌​ നിരപ്പാക്കുന്നതിനിടയിലാണ്​ സ്വര്‍ണാഭരണങ്ങളടങ്ങിയ 'നിധി' കണ്ടെത്തിയത്​.




ഇതോടെ അധികൃതരെ വിവരമറിയിച്ചു. അവര്‍ സ്​ഥലത്തെത്തി സ്വര്‍ണാഭരണങ്ങള്‍ പരിശോധിച്ചു. പിന്നീട്​ അധികൃതര്‍ 'നിധി' കണ്ടുകെട്ടി പരിശോധനക്ക്​ അയച്ചിട്ടുണ്ട്​. എന്നാല്‍, ഈ സ്വര്‍ണാഭരണങ്ങള്‍ ദേവിയുടേതാണെന്നും സ്​ഥലത്ത്​ അമ്ബലം പണിയുമെന്നുമാണ്​ നരസിംഹ പറയുന്നത്​.


Previous Post Next Post
Kasaragod Today
Kasaragod Today