30.73 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

 കാസര്‍കോട്: 30.73 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട്ടെ ഇബ്രാഹിം അബ്ദുല്ലയെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്ന് 647 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് എത്തിയ സ്‌പൈസ് ജെറ്റിലെ യാത്രക്കാരനായിരുന്നു. പ്രത്യേകം തയ്യാറാക്കിയ അടി വസ്ത്രത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ അവിനാശ് കിരണ്‍ റൊങ്കാലി, സതീഷ്, ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് അബ്ദുല്ലയെ പരിശോധിച്ചത്.


أحدث أقدم
Kasaragod Today
Kasaragod Today