ബദിയടുക്ക കട്ടത്തങ്ങാടിയിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥന് ഗുരുതരം

 ബദിയടുക്ക ∙ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൃഹനാഥൻ ഗുരുതരാവസ്ഥയിൽ തുടരുന്നു. ബേള കട്ടത്തങ്ങാടി പെരിയടുക്ക മൂലയിലെ ഡ്രൈവർ ഗബ്രിയേൽ ഡി സൂസയ്ക്കാണ് (48) പരുക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്  ഗബ്രിയേൽ പാചകം ചെയ്യാൻ സിലിണ്ടർ തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായരുന്നുവെന്നാണ് കരുതുന്നത്. 

ശബ്ദം കേട്ടെത്തിയ പരിസരവാസികൾ സ്ഥലത്തെത്തിപ്പോഴാണ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നറിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ  നിലത്ത് വീണ് കിടക്കുകയായിരുന്നു. ഉടനെ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നില ഗുരുതരമായതിനാൽ മംഗളുരു ഫാദേഴ്സ് മുള്ളേഴ്സ് ആശുപത്രിയിലേക്ക് മാറ്റിയത്. പൊട്ടിത്തെറിയിൽ വീടിന്റെ കോൺക്രീറ്റ് സ്ലാബിനും ഭിത്തിയ്ക്കും വിള്ളൽ വീണു. ഷീറ്റ് പാകിയ സിറ്റൗട്ട് ഭാഗികമായി തകർന്നു. ഭാര്യയും മകനും പുറത്തു പോയ സമയത്താണ് അപകടം.


أحدث أقدم
Kasaragod Today
Kasaragod Today