നേപ്പാള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ ഇനി എന്‍ഒസി ആവശ്യമില്ല.ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞെത്തുന്ന ഇന്ത്യക്കാര്‍ക്കാണ് നേപ്പാള്‍ വഴി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധമായിരുന്ന എന്‍ഒസി ഒഴിവാക്കിയതെന്ന് നേപ്പാളിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
2021 ഏപ്രില്‍ 22 മുതല്‍ ജൂണ്‍ 19 വരെയാണ് എന്‍.ഒ.സി ഒഴിവാക്കിയിരിക്കുന്നത്. കാഠ്മണ്ഡു ത്രിഭുവന്‍ വിമാനതാവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സൗകര്യം ഒരുക്കും.