കാസര്‍കോട്​ ഡി.സി.സി പ്രസിഡന്‍റിനെ അപമാനിച്ചു: യൂത്ത്‌ കോണ്‍ഗ്രസ്​ ജില്ല സെക്രട്ടറിയെ സസ്പെന്‍ഡ്‌ ചെയ്തു

 വെള്ളരിക്കുണ്ട്: ഡി.സി.സി പ്രസിഡന്‍റ്​ ഹക്കീം കുന്നിലിനെ സോഷ്യല്‍ മീഡിയ വഴി അപമാനിച്ചതിന് യൂത്ത്‌ കോണ്‍ഗ്രസ് ജില്ല സെക്രട്ടറിയെ സസ്പെന്‍ഡ്‌ ചെയ്തു.


യൂത്ത്‌ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി വെള്ളരിക്കുണ്ട് മാലോം സ്വദേശി മാര്‍ട്ടിന്‍ ജോര്‍ജിനെയാണ് തല്‍സ്ഥാനത്തുനിന്ന്​ ജില്ല കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹക്കീം കുന്നില്‍ സസ്പെന്‍ഡ്​ ചെയ്തത്. ഇതുസംബന്ധിച്ച കത്ത് കഴിഞ്ഞ ദിവസം തപാല്‍ മാര്‍ഗം മാര്‍ട്ടിന് ലഭിച്ചു.


ഹക്കീം കുന്നില്‍ നേരും നെറിയുമുള്ള കോണ്‍ഗ്രസ്​ പ്രവര്‍ത്തകരോട് പകപോക്കല്‍ രാഷ്​ട്രീയം കളിക്കുകയാണ്​. മലയോരത്തെ പ്രമുഖ കോണ്‍ഗ്രസ്​ നേതാവിനെതിരെ പ്രവര്‍ത്തിക്കാന്‍ വേണ്ടി പറഞ്ഞപ്പോള്‍ അത് ചെയ്യാതിരുന്നതാണ് തന്നെ യൂത്ത്‌ കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍നിന്ന്​ ഒഴിവാക്കാന്‍ കാരണം.



മരണംവരെ കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം നിലകൊള്ളുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.


തെരഞ്ഞെടുപ്പ് സമയത്താണ് കാസര്‍കോട് ജില്ല കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹക്കീം കുന്നിലിനെതിരെ സോഷ്യല്‍ മീഡിയയില്‍ യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.


Previous Post Next Post
Kasaragod Today
Kasaragod Today