സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ മോചിപ്പിച്ചു

 ബ​ദി​യ​ടു​ക്ക (കാസര്‍കോട്​): പെ​ര്‍​ള​യി​ല്‍ കാ​റി​ലെ​ത്തി​ സ്വർണക്കടത്ത്  സം​ഘം  ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ യുവാവിനെ മോചിപ്പിച്ചു 

. പെ​ര്‍ള ചെ​ക്​​പോ​സ്​​റ്റി​ന്​ സ​മീ​പ​ത്ത് നിന്നാണ്​ തട്ടിക്കൊണ്ടു പോയത് . സ്വ​ര്‍ണ ഇ​ട​പാ​ടി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ്​ കാ​ര​ണ​മെ​ന്ന്​ പ​റ​യു​ന്നു. പെ​ര്‍ള ചെ​ക്​​പോ​സ്​​റ്റി​ന്​ സ​മീ​പ​ത്തെ അ​ബ്ബാ​സി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച്‌ മാ​താ​വ്​ ഫാ​ത്തി​മ​ത്ത് സു​ഹ​റ ന​ല്‍കി​യ പ​രാ​തി​യി​ല്‍ ബ​ദി​യ​ടു​ക്ക പൊ​ലീ​സ് കേ​െ​സ​ടു​ത്ത് അ​ന്വേ​ഷ​ണം നടത്തി വരിക യായിരുന്നു . ഇവര്‍ തന്നെ യുവാവിനെ സഹോദരന്‍്റെ വീടിന് സമീപം കാറില്‍ കൊണ്ടുവന്ന് ഇറക്കിവിടുകയായിരുന്നു.

തട്ടികൊണ്ടു പോയ സംഘത്തില്‍ 12 ഓളം പേര്‍ ഉണ്ടെന്ന് അബ്ബാസിന്‍്റെ മൊഴിയില്‍ പറയുന്നത് 


ഞാ​യ​റാ​ഴ്ച രാ​ത്രി വെ​ള്ള നി​റ​ത്തി​ലു​ള്ള കാ​റി​ലെ​ത്തി​യ സം​ഘ​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. നെ​ല്ലി​ക്ക​ട്ട സ്വ​ദേ​ശി​യാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പ​രാ​തി​യി​ല്‍ പ​റ​ഞ്ഞിരുന്നു.


അ​ബ്ബാ​സി​‍െന്‍റ സ​ഹോ​ദ​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​ര്‍ണ ഇ​ട​പാ​ടാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് പി​ന്നി​ലെ​ന്നും ക്വ​ട്ടേ​ഷ​ന്‍ സം​ഘ​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നു​മാ​ണ് ​​വ​രം. പൊ​ലീ​സ്കൂടുതൽ  അന്വേഷണം നടത്തി വരുന്നു, അ​ബ്ബാ​സും സ​ഹോ​ദ​ര​നും എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്തു​വ​രു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യാ​ണ് ഇ​വ​ര്‍ നാ​ട്ടി​ലെ​ത്തി​യ​ത്.


അ​ബ്ബാ​സ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ക്രി​ക്ക​റ്റ് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ സം​ഘം നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്ന​താ​യും . പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ജി​ല്ല​യി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും ആ​ക്ര​മി​ക്കു​ന്ന​തു​മാ​യ സം​ഭ​വ​ങ്ങ​ള്‍ ഏ​റി​വ​രു​ക​യാ​ണ്.


ഏ​താ​നും ദി​വ​സം മു​മ്ബ് ബ​ദി​യ​ടു​ക്ക പാ​ട​ല​ടു​ക്ക​യി​ല്‍ യു​വാ​വി​നെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. ഇ​തും സ്വ​ര്‍ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്നാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. മ​റ്റ്​ ര​ണ്ടു പ്ര​തി​ക​ളെ​യും കാ​റും കി​ട്ടാ​നു​ണ്ട്. പെ​ര്‍​ള ചെ​ക്​​പോ​സ്​​റ്റി​ന്​ സ​മീ​പ​ത്തെ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഉ​ട​നെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today