കുണിയയിൽ വാഹനാപകടത്തിൽജയിൽ ഉദ്യോഗസ്ഥൻ മരിച്ച സംഭവം, ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു

 ബേക്കൽ: ബൈക്കിൽ കാറിടിച്ച് അസിസ്റ്റന്റ് ജയിൽസൂപ്രണ്ട് മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ ബേക്കൽ പോലീസ് മനഃപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്സെടുത്തു. ഇന്നലെ രാത്രി 9-30 മണിയോടെ കുണിയയിലാണ് അമിതവേഗതയിലെത്തിയ കാറിടിച്ച് ജയിൽഉദ്യോഗസ്ഥൻ മരിച്ചത്.


കാഞ്ഞങ്ങാട് ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ബാര അടിയത്തെ ശ്രീനിവാസനാണ് 52, ഇന്നലെ രാത്രി കുണിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ജില്ലാ ജയിലിൽ നിന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്ന അദ്ദേഹത്തിന്റെ ഇരുചക്രവാഹനത്തിൽ അമിതവേഗതയിലെത്തിയ എംഎച്ച് 14 ഇഎച്ച് 0238 നമ്പർ സ്കോഡ കാർ ഇടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ ഇരുചക്രവാഹനം പൂർണ്ണമായും തകർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും. ഭാര്യ: ലത. മക്കൾ: നന്ദിത, നന്ദന. സഹോദരങ്ങൾ: വിശാലാക്ഷൻ, കമലാക്ഷൻ. പരേതനായ മാധവൻ നായരുടെയും ജാനകിയമ്മയുടെയും മകനാണ് ശ്രീനിവാസൻ.


أحدث أقدم
Kasaragod Today
Kasaragod Today