മാനന്തവാടിയിൽ കൊവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു പ്രതിരോധ വാക്സിൻ അശ്വതി സ്വീകരിച്ചിരുന്നു.

 വയനാട്: വയനാട് മാനന്തവാടിയിൽ ആരോഗ്യപ്രവർത്തക‍ കൊവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ  ലാബ് ടെക്നീഷ്യനായിരുന്ന അശ്വതിയാണ് മരിച്ചത്. 25 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്നു അശ്വതി. മേപ്പാടി സ്വദേശിനിയാണ്.  


ഒന്നരമാസം മുമ്പ് രണ്ട് ഡോസ് പ്രതിരോധ വാക്സിനും അശ്വതി സ്വീകരിച്ചിരുന്നു. 


കൊവിഡ് ബാധിച്ച് ഇവരുടെ ആരോഗ്യനില അതീവഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം. താൽക്കാലികാടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അവർ.


أحدث أقدم
Kasaragod Today
Kasaragod Today