തന്ന അരിക്ക് പോലും കണക്ക് പറഞ്ഞ് പണം വാങ്ങിയവരാണ് കേന്ദ്രത്തിലുള്ളത്,ഇപ്പൊ വോട്ടടുത്തപ്പോൾ കേരളത്തോട് അമിതമായി താല്‍പര്യം; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

 തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തെ തുരങ്കം വയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയകാലത്ത് മോദി സര്‍ക്കാര്‍ കൈവിട്ടു.തന്ന അരിക്ക് പോലും കണക്ക് പറഞ്ഞ് പണം വാങ്ങിയവരാണ് കേന്ദ്രത്തിലുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു.


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചു. ഇപ്പോള്‍ കേരളത്തോട് അമിതമായി താല്‍പര്യം പ്രകടിപ്പിക്കുന്നു. പക്ഷേ പഴയ അനുഭവങ്ങള്‍ ജനങ്ങള്‍ മറക്കില്ല. തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്നും പിണറായി പറഞ്ഞു.


ബി ജെ പിയ്ക്ക് വളരാന്‍ പറ്റിയ മണ്ണല്ല കേരളത്തിലേത്. വര്‍ഗീയതയ്ക്ക് കേരളം കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പൊതുയോഗത്തില്‍ ശരണം വിളിച്ചതിനെ മുഖ്യമന്ത്രി പരിഹസിച്ചു.


മുന്‍പ് ഇവിടെ വന്ന് പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്താകാം പ്രധാനമന്ത്രി ശരണം വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കോന്നിയിലെ പൊതുയോഗത്തിലാണ് മോദി ശരണം വിളിയോടെ പ്രസംഗം തുടങ്ങിയത്.


Previous Post Next Post
Kasaragod Today
Kasaragod Today

Artic