വിദ്വേഷ പ്രചാരണത്തിന് കലക്കന്‍ മറുപടി! വീണ്ടും കിടിലന്‍ ഡാന്‍സ് ചുവടുകളുമായി നവീനും ജാനകിയും

 കോഴിക്കോട്: മുപ്പത് സെക്കന്‍ഡ് വീഡിയോയിലൂടെ ഹൃദയം കവര്‍ന്ന നവീന്‍ റസാക്കും ജാനകി ഓംകുമാറും വീണ്ടും കിടിലന്‍ ഡാന്‍സ് ചുവടുകളുമായി സോഷ്യല്‍ ലോകം കീഴടക്കുന്നു.


കഴിഞ്ഞദിവസമാണ് മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യം വരുന്ന നൃത്തത്തിലൂടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും വൈറലായത്.ഡാന്‍സ് വൈറലായതോടെ അതിനു കല്ലുകടിയെന്നോണം ജാനകിയ്ക്കും നവീനുമെതിരെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തുകയായിരുന്നു.


അതേസമയം, വിദ്വേഷ പ്രചാരണത്തിന് മറുപടിയെന്നോണമാണ് പുതിയ ഡാന്‍സ് വീഡിയോയുമായി നവീന്‍ റസാക്കും ജാനകി ഓംകുമാറും വീണ്ടുമെത്തിയത്. ക്ലബ് എഫ്എം സെറ്റിലായിരുന്നു ഇത്തവണ ഇരുവരുടേയും ഡാന്‍സ്.

https://fb.watch/4KZQNxTmdH/

ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ പാട്ടിന്റെ റീമിക്സിനൊപ്പമാണ് ഇരുവരും ഇത്തവണ ചുവടുവെച്ചത്. സംഭവം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. വിദ്വേഷ പ്രചാരണങ്ങളില്‍ തലകുനിക്കാതെ ധൈര്യമായി മുന്നോട്ട് പോവൂ എന്നാണ് വീഡിയോക്ക് താഴെ പിന്തുണയര്‍പ്പിച്ചെത്തിയവര്‍ എഴുതിയത്.


ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് ആക്രമണം നടക്കുന്നത്. കൃഷ്ണരാജ് എന്ന അഭിഭാഷകനാണ് ഫേസ്ബുക്കില്‍ വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ടത്.


Previous Post Next Post
Kasaragod Today
Kasaragod Today

Artic