ദുബായിലേക്ക് പോകാൻ വിമാനത്താവളത്തിലേക്ക്‌ പോകും വഴി വാഹനാപകടം, നഴ്സ് മരിച്ചു

 പത്തനംതിട്ട: വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തില്‍ യുവതി മരിച്ചു. അടൂര്‍ സ്വദേശിനി ശില്‍പ മേരി ഫിലിപ്പാണ്(28) മരിച്ചത്. ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. ഖസിം റിയാദ് റോഡില്‍ അല്‍ ഖലീജില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം.


അവധി ദിവസങ്ങള്‍ ദുബായിലുള്ള ഭര്‍ത്താവ് ജിബിന്‍ വര്‍ഗീസ് ജോണിനൊപ്പം ചെലവഴിക്കാന്‍ പോകുകയായിരുന്നു ശില്‍പ. മൃതദേഹം അല്‍ ഖസിം റോഡില്‍ എക്‌സിറ്റ് 11ലെ അല്‍ തുമിര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.


أحدث أقدم
Kasaragod Today
Kasaragod Today