ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

 സലാല:  തിരുവല്ല സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഓതറ പുനമടത്തു ബാബുവിന്റെ മകൻ അജിൻ ബാബു (32 ) സലാലയിലെ മസൂണയിൽ വെച്ചുണ്ടായ വാഹന അപകടത്തിലാണ് മരിച്ചത്.


സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. തുടർ നടപടികൾ സ്വീകരിച്ചതായി  സുഹിർത്തുക്കൾ അറിയിച്ചു.


ഭാര്യ മെറിനും ഒന്നര വയസുള്ള ഇവാനും നാട്ടിൽ നിന്ന് ആദ്യമായി സലാലയിൽ എത്തിയിട്ട് ഒരാഴ്ച തികയുമ്പോഴാണ് അപകടം അജിനെ തേടിയെത്തിയത്.


Previous Post Next Post
Kasaragod Today
Kasaragod Today