ഓരോ മലയാളിക്കും 55,000 രൂപ കടം; ഇടത് സർക്കാറിന്‍റേത് മണ്ടൻ സാമ്പത്തിക നയം -ഉമ്മൻ ചാണ്ടി

 കോട്ടയം: ഇടതു സർക്കാറിന്‍റെ തോന്നുംപടിയുള്ള അനാവശ്യ ചെലവുകൾ കാരണം സംസ്ഥാനത്തെ പൊതുകടം പെരുകുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാനത്തിന്‍റെ പൊതുകടം 3,01,642 കോടി രൂപയാണ്. ഇടതു സർക്കാറിന്‍റെ മണ്ടൻ സാമ്പത്തിക നയം കാരണം ഓരോ മലയാളിയും ഇന്ന് 55,000 രൂപ കടക്കാരാണെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.


ഇടതുസർക്കാർ ചെലവിനു പണം കണ്ടെത്താനായി തോന്നിയ പോലെ കടമെടുത്തതാണ് കേരളത്തിന്‍റെ കടം മൂന്ന് ലക്ഷം കോടിയിൽ എത്താൻ പ്രധാന കാരണം. അഞ്ചു വർഷം ഭരിച്ച് മുടിച്ച് ഇടതു സർക്കാർ ഗുരുതരമായ കടക്കെണിയിലാണ് നാടിനെ തള്ളിവിട്ടത്.


യു.ഡി.എഫ് സർക്കാർ അധികാരമൊഴിയുമ്പോൾ പൊതുകടം 1,57,370 കോടി മാത്രമായിരുന്നു. സമ്പൂർണമായി പരാജയപ്പെട്ട ധനകാര്യ മാനേജ്മെന്‍റാണ് സർക്കാറിന്‍റേതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic