പൊയിനാച്ചി പറമ്പിൽ കാറുകൾ കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്

 പൊയിനാച്ചി: നവീകരണം പൂർത്തിയായ പൊയിനാച്ചി-മാണിമൂല റോഡിലെ പറമ്പിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ കുണ്ടംകുഴി ചേടിക്കുണ്ടിലെ ഷംസീറിനെ മംഗളൂരുവിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.തളങ്കര തെരുവത്തെ മുഹമ്മദ് ഇക്ബാൽ, ഭാര്യ സാജിദ, മക്കളായ ഫാത്തിമ (ഏഴ്), ഗഫ്രിയ (മൂന്ന്), കുണ്ടംകുഴി മരുതടുക്കം അബ്ദുള്ള, ചേടിക്കുണ്ട് അബ്ദുള്ള എന്നിവരെ കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കുണ്ടംകുഴി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും മരുതടുക്കത്തുനിന്ന് പൊയിനാച്ചി ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.


നാട്ടുകാരും മേൽപ്പറമ്പ് പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആസ്പത്രിയിൽ എത്തിച്ചത്. രണ്ട്‌ കാറുകളും പൂർണമായി തകർന്ന നിലയിലാണ്. കാറിൽ കുടുങ്ങിയ ഷംസീറിനെ ഏറെ ശ്രമിച്ചാണ് പുറത്തെടുത്തത്. കാസർകോട്ടുനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic