ബിജെപി ക്ക് വിജയ സാധ്യത യില്ലാത്തതും എസ്‌ഡിപിഐ മത്സരിക്കാത്തതുമായ മണ്ഡലങ്ങളിൽ മസ്സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാമെന്ന് സംസ്ഥാന സെക്രട്ടറി

 ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ ഫാഷിസത്തിനെതിരേ ഉയര്‍ന്നുവന്നിട്ടുള്ള ജനകീയ ബദല്‍ ആയ എസ്‌ഡിപി ഐ യെ  പിന്തുണയ്ക്കണമെന്നും 

ബിജെപി ക്ക് വിജയ സാധ്യത യില്ലാത്തതും എസ്‌ഡിപിഐ മത്സരിക്കാത്തതുമായ  മണ്ഡലങ്ങളിൽ   മസ്സാക്ഷിക്കനുസരിച്ച് പ്രവർത്തകർക്ക് വോട്ട് ചെയ്യാമെന്നും  സംസ്ഥാന ജന സെക്രട്ടറി അബ്ദുൽ ഹമീദ് വ്യെക്തമാക്കി, 

അത് പ്രവർത്തകരുടെ സ്വാതന്ത്ര്യത്തിന് വിടുകയാണെന്നും 

മീഡിയ വൺ ചാനലിന് നൽകിയ ആഭിമുഖ്യത്തിൽ   വ്യെക്തമാക്കി, 


 എസ്‌ഡിപി ഐ യെ  പിന്തുണയ്ക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗവും  അഭ്യര്‍ഥിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം മുമ്പെങ്ങുമില്ലാത്ത വിധം വളരെ അപകടകരമായ സൂചനകളാണ് നല്‍കുന്നത്. വികസനവും ജനക്ഷേമവും ചര്‍ച്ചയ്ക്കു വിധേയമാക്കുന്നതിന് പകരം കടുത്ത വര്‍ഗീയതയാണ് പാര്‍ട്ടികള്‍ പ്രചരണായുധമാക്കുന്നത്. വിവിധ സാമുദായിക വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് വോട്ട് നേടാനുള്ള ഹീനമായ ശ്രമമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും നമ്മുടെ നാട് പരസ്പര ഐക്യത്തില്‍ നിലനില്‍ക്കേണ്ടതാണെന്ന ഒരാലോചനയും രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടയില്‍ ഇല്ലെന്നാണ് ഈ ധ്രുവീകരണ രാഷ്ട്രീയത്തില്‍ നിന്നു മനസ്സിലാവുന്നത്. രാജ്യം തന്നെ അപകടത്തിലാക്കിയ വര്‍ഗീയ ഫാഷിസ്റ്റുകളും രാഷ്ട്രീയ മേല്‍ക്കോയ്മ നേടാനുള്ള ശ്രമത്തിലാണ്. യുഡിഎഫും എല്‍ഡിഎഫും ആര്‍എസ്എസുമായി രഹസ്യബന്ധമുണ്ടാക്കിയത് മുമ്പെങ്ങുമില്ലാത്ത വിധം മറനീക്കി പുറത്തുവന്നിരിക്കുന്നു. ഇതോടെ ബിജെപിക്ക് ബദലാണ് തങ്ങളെന്ന ഇരു മുന്നണികളുടെയും കപടതയാണ് വെളിവായത്. ഈ സാഹചര്യത്തിലാണ് ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന വര്‍ഗീയ ഫാഷിസത്തിനും മുന്നണികള്‍ തുടരുന്ന ധ്രുവീകരണ രാഷ്ട്രീയത്തിനും എതിരേ ശരിയായ ബദല്‍ രാഷ്ട്രീയം ഉയര്‍ന്നുവരേണ്ടതിന്റെ പ്രസക്തി വര്‍ധിക്കുന്നത്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍ ഉയര്‍ത്തുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന 42 മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യാന്‍ പോപുലര്‍ ഫ്രണ്ട് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായി സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം വ്യെക്തമാക്കി.


Previous Post Next Post
Kasaragod Today
Kasaragod Today

Artic