തമിഴ് നടന്‍ ചെല്ലാദുരൈ അന്തരിച്ചു

 തമിഴ് നടന്‍ ആര്‍ എസ് ജി ചെല്ലാദുരൈ അന്തരിച്ചു. എൺപത്തി നാല് വയസ്സായിരുന്നു. ചെന്നൈയിലെ സ്വന്തം വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വീട്ടിലെ ശുചിമുറിയില്‍ അബോധാവസ്തയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. 


തമിഴ് സിനിമയിലെ പ്രധാനപ്പെട്ട സഹനടനായിരുന്നു ചെല്ലാദുരൈ. മാരി, കത്തി, തെരി, ശിവാജി എന്നീ ചിത്രങ്ങളാണ് പ്രധാനപ്പെട്ടവ. കാണാതായ പെണ്‍കുട്ടിയുടെ അച്ഛന്റെ വേഷമാണ് തെരിയിൽ ചെല്ലാദുരൈ  ചെയ്തിരിക്കുന്നത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകരുടെ കണ്ണ് നിറച്ചിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today