ഒരു കണ്ടെയ്‌നറിൽ 3 ബെഡുകൾ, 12 ഓളം ഐസിയു ബെഡുകളും; ചികിത്സിക്കുന്നത് കാറ്റഗറി ബി, സി രോഗികള‌െ.ടാറ്റാ കോവിഡ് ആശുപത്രിയിൽ ആകെ ബെഡുകൾ 350 ആകും,

 കാസർകോട് ∙ ജില്ലയിൽ കോവിഡ്  കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ടാറ്റാ കോവിഡ് ആശുപത്രിയിൽ ഒരാഴ്ചയ്ക്കകം 150 ബെഡുകൾ കൂടി ഒരുക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.വി.രാംദാസ് അറിയിച്ചു. കോടികൾ മുടക്കി പണിത ആശുപത്രിയിൽ കോവിഡ് രോഗികൾ വർധിക്കുമ്പോഴും വേണ്ട സൗകര്യമൊരുക്കാത്തതു സംബന്ധിച്ച് ഇന്നലെ മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.നിലവിൽ 200 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.150 പേർക്കുള്ള ബെഡ് കൂടി ഒരുക്കുന്നതോടെ ആകെ ബെഡുകൾ 350 ആകും. മൊത്തം 540 ബെഡുകൾ ഒരുക്കാനുള്ള സജീകരണമാണ് ഇവിടെയുള്ളത്.ഒരു കണ്ടെയ്‌നറിൽ 4 ബെഡ് എന്ന കണക്കിലാണ് 540 പേർക്ക് ചികിത്സാ സൗകര്യം കണക്കാക്കിയത്. എന്നാൽ ഓഫിസ് സംവിധാനം, ലബോറട്ടറി, ഫാർമസി, ഫാർമസി സ്റ്റോർ, ജീവനക്കാരുടെ താമസം എന്നിവയ്ക്കു വേണ്ടി കണ്ടെയ്‌നറുകൾ നീക്കി വെക്കേണ്ടതുണ്ട്.ഐസിയു വാർഡുകൾ സജീകരിക്കുമ്പോൾ ഒരു കണ്ടെയ്‌നറിൽ 3 ബെഡുകൾ മാത്രമേ ഒരുക്കാൻ സാധിക്കൂ. ബെഡുകളുടെ അകലം ഇൻഫെക്ഷൻ കൺട്രോളിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കേണ്ടതുമുണ്ട്. ഇതെല്ലാം കണക്കിലെടുത്തു കൊണ്ടാണ് 150 ബെഡുകൾ കൂടി ഒരുക്കാൻ തീരുമാനിച്ചതെന്ന് ഡോ.എ.വി.രാംദാസ് അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള കാറ്റഗറി ബി, സി രോഗികളായാണ് പ്രധാനമായും ഇവിടെ ചികിൽസിക്കുന്നത്. 12 ഓളം ഐസിയു ബെഡുകളും 70 ഓളം സെൻട്രലൈസ്ഡ് പൈപ്പ് ലൈൻ സൗകര്യമുള്ള ബെഡുകളും ഇവിടെ സജീകരിച്ചിട്ടുണ്ട്.ഇതിനകം 70 ഓളം അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഇവിടെ നിന്ന് ചികിത്സ ലഭിച്ചു രോഗം ഭേദമായിട്ടുണ്ട്.ഹോസ്പിറ്റൽ ആരംഭിച്ചത് മുതൽ നാളിതു വരെയായി 1410 കോവിഡ് 19 രോഗികളെ ഇവിടെ ചികിത്സിച്ചതായും ഇതിൽ 1100 പേരുടെയും രോഗം ഭേദമായെന്നും അധികൃതർ അറിയിച്ചു. ഹോസ്പിറ്റലിലെ വെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യതയിൽ തടസ്സമില്ലെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today