ഇരട്ടവോട്ടിന് ശ്രമിച്ചാല്‍ ക്രിമിനല്‍ കേസ്; നടപടി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍

 തിരുവനന്തപുരം∙ ഇരട്ടവോട്ട് തടയാന്‍ നടപടി പ്രഖ്യാപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഇരട്ടവോട്ടുള്ളവരുടെ പട്ടിക തയാറാക്കി പ്രി‌സൈഡിങ് ഓഫിസര്‍മാര്‍ക്ക് നല്‍കും. പട്ടികയിലുള്ളവര്‍ വോട്ടു ചെയ്യാനെത്തിയാല്‍ വിരലടയാളം പതിപ്പിക്കുകയും സാക്ഷ്യപത്രം വാങ്ങുകയും വേണം.

ഒന്നിലധികം വോട്ടുകള്‍ ആരെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ നടപടിപ്രകാരം കേസെടുക്കും. എല്ലാ വോട്ടര്‍മാരുടെയും കൈവിരലിലെ മഷി ഉണങ്ങിയ ശേഷം മാത്രമേ പോളിങ് ബൂത്തിനു പുറത്തേക്ക് പോകാന്‍ അനുവദിക്കാവൂ. ഇതു സംബന്ധിച്ചുള്ള നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്കും വരാണാധികാരികള്‍ക്കും കൈമാറി


Previous Post Next Post
Kasaragod Today
Kasaragod Today