ലക്നോ: ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് ഒരു ബിജെപി എംഎൽഎ കൂടി മരിച്ചു. ബറേലി നവാബ്ഗഞ്ചിൽ നിന്നുള്ള എംഎൽഎ കേസർ സിംഗ് ആണ് മരിച്ചത്. നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
കോവിഡ് ബാധിച്ച് മരിക്കുന്ന യോഗി ആദിത്യനാഥ് സർക്കാറിലെ അഞ്ചാത്തെ എംഎൽഎയാണ് കേസർ സിംഗ്. മന്ത്രിമാരായ ചേതൻ ചൗഹൻ, കമല റാണി വരുണ്‍, സുരേഷ് ശ്രീവാസ്തവ, രമേശ് ചന്ദ്ര ദിവാകർ എന്നിവർ നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.