കോവിഡ് നിയന്ത്രണം ലംഘിച്ച് മതപഠനകേന്ദ്രം പ്രവർത്തിപ്പിച്ചതിന് മൂന്നുപേർക്കെതിേര മേൽപ്പറമ്പ് പോലീസ് കേസെടുത്തു.

 പൊയിനാച്ചി: കോവിഡ് നിയന്ത്രണം ലംഘിച്ച് മതപഠനകേന്ദ്രം പ്രവർത്തിപ്പിച്ചതിന് മൂന്നുപേർക്കെതിേര മേൽപ്പറമ്പ് പോലീസ് കേസെടുത്തു. ബെണ്ടിച്ചാൽ മണ്ഡലിപ്പാറയിൽ അൽ-ബാഫിർ എഡ്യുക്കേഷൻ ട്രസ്റ്റിനുകീഴിൽ പ്രവർത്തിക്കുന്ന ഖുറാൻ ആൻഡ്‌ ഇസ്‌ലാമിക് സയൻസ് സെന്ററിനെതിരേയാണ് നടപടി. അൻപതോളം കുട്ടികളാണ് ഇവിടത്തെ പ്രാർഥനാഹാളിൽ നടന്നിരുന്ന പഠനക്ലാസിൽ പങ്കെടുത്തിരുന്നത്.സ്ഥാപനത്തിന്റെ എം.ഡി. ചൂരിയിലെ മുഹമ്മദലി (49), അധ്യാപകരായ തൃശ്ശൂരിലെ നസീമലി (29), ചൂരിയിലെ മുഹമ്മദ് മഷോദ് (30) എന്നിവർക്കെതിരേ പകർച്ചവ്യാധിനിയന്ത്രണനിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവപ്രകാരം കേസെടുത്തതായി മേൽപ്പറമ്പ് എസ്.ഐ. കെ.വി.മുരളി പറഞ്ഞു. സ്ഥാപനം അടച്ചിടാൻ നോട്ടീസ് നൽകി. മേൽപ്പറമ്പിൽ സാമൂഹികഅകലം പാലിക്കാതെ കട പ്രവർത്തിപ്പിച്ചതിന് വ്യാപാരിക്കെതിരേയും കേസെടുത്തു.


أحدث أقدم
Kasaragod Today
Kasaragod Today