ഇന്ന് തുടങ്ങില്ല,​ 18- 45 പ്രായക്കാർ വാക്സിനേഷന് കാത്തിരിക്കണം

 ന്യൂഡൽഹി/ തിരുവനന്തപുരം: ധൃതി വേണ്ട; പതിനെട്ടിനും നാല്പത്തിയഞ്ചിനുമിടയ്ക്ക് പ്രായമുള്ളവർ കൊവിഡ് വാക്സിനേഷന് ഇനിയും കാത്തിരിക്കണം. ഈ പ്രായപരിധിയിലുള്ളവർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കുത്തിവയ്‌പ് ഇന്നു തുടങ്ങാനാവില്ലെന്നു വ്യക്തമാക്കി, കേരളം ഉൾപ്പെടെ പതിമൂന്നിലധികം സംസ്ഥാനങ്ങൾ.കേന്ദ്രം നൽകുന്ന സൗജന്യ വാക്സിൻ 45 വയസിനു മുകളിലുള്ളവർക്കു മാത്രം നൽകണമെന്നും, കുറഞ്ഞ പ്രായക്കാർക്കുള്ള വാക്സിൻ സംസ്ഥാനങ്ങൾ നേരിട്ട് വിലയ്ക്കു വാങ്ങി നൽകണമെന്നും കേന്ദ്രം ഉപാധി വയ്ക്കുകയും, രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ പദ്ധതി തകിടം മറിയുകയായിരുന്നു.ആദ്യം വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസിന് സമയമായിട്ടും കേന്ദ്രത്തിൽ നിന്നുള്ള സൗജന്യ വാക്സിൻ ആവശ്യപ്പെടുന്ന തോതിൽ സംസ്ഥാനങ്ങൾക്കു കിട്ടുന്നില്ല. നേരിട്ടു വാങ്ങാൻ സംസ്ഥാനങ്ങൾ ഓർഡർ നൽകിയെങ്കിലും കാത്തിരിക്കാനാണ് കൊവിഷീൽഡിന്റെയും കൊവാക്സിന്റെയും നിർമ്മാതാക്കൾ പറയുന്നത്.ഇതോടെ, മൂന്നാംഘട്ട കുത്തിവയ്പിന് രജിസ്റ്റർ ചെയ്ത 18- 45 പ്രായപരിധിയിലുള്ളവർ തത്കാലം എത്തേണ്ടതില്ലെന്ന് സംസ്ഥാനങ്ങൾ വ്യക്തമാക്കി.കേരളത്തിനു പുറമെ മഹാരാഷ്ട്ര, കർണാടക, ഡൽഹി, ഗോവ, ഗുജറാത്ത്, ഒഡിഷ, യു.പി, ജാർഖണ്ഡ്, തെലങ്കാന, ആന്ധ്ര, മദ്ധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് വാക്സിൻ ഇല്ലെന്നും മൂന്നാം ഘട്ടം ഇന്ന് ആരംഭിക്കാനാകില്ലെന്നും അറിയിച്ചത്. മൂന്നാംഘട്ടത്തിനായി 2.45 കോടിയിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥ കേരളത്തിലുണ്ട്. രാജ്യത്ത് പ്രതിദിനം കുത്തിവയ്ക്കുന്ന ഡോസ് 45.4 ലക്ഷം വരെ ഉയർന്നിരുന്നു. വാക്‌സിൻ ക്ഷാമം കാരണം അത് 22 ലക്ഷമായി താഴ്ന്നു.കേന്ദ്രത്തിന്റെ പക്കൽ19.81 ലക്ഷം ഡോസ് കേന്ദ്ര സർക്കാരിന്റെ പക്കൽ 19,81,110 ഡോസ് സംസ്ഥാനങ്ങളിൽ ശേഷിക്കുന്നത് ഒരു കോടി ഡോസ് 45 കഴിഞ്ഞവർക്ക് രണ്ടാം ഡോസിന് തികയില്ലരണ്ടാം ഡോസിന്

 31 ലക്ഷം ആരോഗ്യപ്രവർത്തകർ 57 ലക്ഷം മുന്നണിപോരാളികൾ 48 ലക്ഷത്തിലേറെ 45- 60 പ്രായക്കാർ 4 കോടിയിലേറെ 60 വയസ് കഴിഞ്ഞവർകേരളത്തിൽജൂൺ ആകുംഒരു കോടി ഡോസ് വാക്സിൻ നേരിട്ടു വാങ്ങാൻ തീരുമാനിച്ചിട്ടുള്ള കേരളത്തോട് ജൂൺ അവസാനം വരെ കാത്തിരിക്കാനാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ഈ വാക്സിൻ എത്തിത്തുടങ്ങിയെങ്കിലേ 18 നും 45 നും ഇടയ്ക്ക് പ്രായമുള്ളവരിൽ കുത്തിവയ്പ് നടക്കൂ. ഇവരുടെ രജിസ്ട്രേഷൻ നടപടികളും മുടങ്ങി.


Previous Post Next Post
Kasaragod Today
Kasaragod Today