മന്ത്രി മാരില്ലാത്ത ജില്ലകളിലെ ചുമതലകൾ നിശ്ചയിച്ചു, അഹ്മദ് ദേവർകോവിലിനു കാസർകോടിന്റ ചുമതല, വയനാട് റിയാസ്

 കാസര്‍കോട്​:ജില്ലയിൽ നിന്ന് മന്ത്രി മാരില്ലാത്ത തിൽ വ്യാപകമായി വിമർശനം നേരിടുന്നതിനിടയിൽ മന്ത്രി മാരില്ലാത്ത ജില്ലകളിലെ ചുമതലകൾ നിശ്ചയിച്ചു സർക്കാർ .ഉത്തരവിറങ്ങി,

അഹ്മദ് ദേവർകോവിലിനു കാസർകോടിന്റ ചുമതലയാണ് നൽകിയത്,കോഴിക്കോട് സൗത്തില്‍ നിന്നും വിജയിച്ച അഹമ്മദ് ദേവര്‍ കോവില്‍  രണ്ടാം പിണറായി മന്ത്രി സഭയിലെ ഐ എന്‍ എല്‍ പ്രതിനിധിയാണ്. തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രിയാണ് അഹമ്മദ് ദേവര്‍ കോവില്‍.

വയനാട് ജിലയുടെ ചുമതല മുഹമ്മദ്‌ റിയാസിനും നൽകി,

കാസർകോട് എന്താ കേരളത്തിൽ അല്ലെ?

കാസര്‍കോട്ടുകാരു​ടെ സ്​ഥിരം ചോദ്യമാണിത്​. നിസ്സഹായതകള്‍ക്കപ്പുറം കൃത്യമായ രാഷ്​ട്രീയമുണ്ട്​ ആ ചോദ്യത്തില്‍. പുറംപോക്കില്‍ കഴിയുന്നവ​െന്‍റ നെടുവീര്‍പ്പുമായതിന്​ സാമ്യമുണ്ട്​. ആരാണീ ജില്ലയോടുള്ള അവഗണനക്ക്​​ കാരണം എന്നുചോദിച്ചാല്‍ ഒറ്റ മറുപടിയേ ഉള്ളൂ, മാറി മാറി ഭരിക്കുന്ന സംസ്​ഥാന സര്‍ക്കാറുകൾ . സംസ്​ഥാന ബജറ്റ്​ ഒന്ന്​ ശ്രദ്ധിച്ചാല്‍ അത്​ വ്യക്​തം.


തമാശക്കുപോലും ബജറ്റില്‍ കാര്യമായി ഒരുവിഹിതവും ഉണ്ടാവില്ല. ഇനി ഉണ്ടായാല്‍ തന്നെ അതങ്ങ്​ തേഞ്ഞു​മാഞ്ഞു​േപാവും. അല്ലെങ്കില്‍ ഫണ്ടില്ലെന്ന മറുപടി. കാസര്‍കോടി​െന്‍റ പിന്നാക്കാവസ്​ഥ പഠിച്ച മുന്‍ ചീഫ്​ സെക്രട്ടറി ഡോ. പി. പ്രഭാകരന്‍ 2012ല്‍ സര്‍ക്കാറിന്​ സമര്‍പ്പിച്ച റിപ്പോര്‍ട്ട്​ മാത്രം മതി ഒരു നാടി​െന്‍റ ദയനീയാവസ്​ഥ മനസ്സിലാക്കാന്‍.


أحدث أقدم
Kasaragod Today
Kasaragod Today