കാസർകോട് എ ആർ ക്യമ്പിലെ എസ് ഐ വസന്തകുമാർ കോവിഡ് ബാധിച്ച് മരിച്ചു

 കാഞ്ഞങ്ങാട് : കാസർകോട് എ ആർ ക്യാമ്പിലെ എസ് ഐ. വസന്തകുമാർ (52) കോവിഡ് ബാധിച്ച് മരിച്ചു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെട്ടു.

മെയ് 13ന് കോവീഡ് സ്വീരിച്ചതിനെത്തുടർന്ന് എയർ ക്യാമ്പിലെ ക്വാർട്ടേഴ്സിൽ കഴിയുകയായിരുന്നു. ഇതിനിടയിൽ വീട്ടിൽ എല്ലാവർക്കും കോവിഡ് പോസിറ്റീവ് ആവുകയും ചെയ്തു. രണ്ടുദിവസം മുമ്പാണ് ഇദ്ദേഹം വീട്ടിലേക്ക് താമസം മാറ്റിയത്. ഇന്നലെ രാത്രി വിട്ടിൽ വെച്ച് കൂടുതൽ അവശനായ ഇദ്ദേഹത്തെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ന്യൂമോണിയ ബാധിച്ചതായി കണ്ടത്തി.കാസർകോട് നെല്ലിക്കുന്ന് സ്വദേശിയാണ്.

1995 ബാച്ച് പോലീസുകാരനാണ് ഇദ്ദേഹം .


أحدث أقدم
Kasaragod Today
Kasaragod Today