അരമങ്ങാനം വീട്ടിലേക്ക്‌ മതിൽ ഇടിഞ്ഞുവീണു; 2 പേർക്ക്‌ ഗുരുതരം

ഉദുമ
വീടിന്‌ മുകളിലേക്ക്‌ മതിലിടിഞ്ഞ്‌ വീണ്‌ അമ്മയ്‌ക്കും മകൾക്കും പരിക്കേറ്റു.  വീടും മുറ്റത്ത്‌ നിർത്തിയിട്ട ഓട്ടോയും തകർന്നു. അരമങ്ങാനം ബെൽക്കാട്‌ സെയ്‌തുവിന്റെ  ഓടുമേഞ്ഞ വീടിന്‌ മുകളിലേക്കാണ്‌  ശനിയാഴ്‌ച പകൽ രണ്ടരയോടെ ശക്തമായ മഴയിൽ അയൽവാസിയുടെ ചെങ്കല്ല്‌  മതിൽ ഇടിഞ്ഞുവീണത്‌. വീട്ടുവരാന്തിയിൽ ഇരിക്കുകയായിരുന്ന സെയ്‌തുവിന്റെ ഭാര്യ അഫീദ (36), മകൾ സഫ (3) എന്നിവർക്കാണ്‌ പരിക്കേറ്റത്‌.  സമീപവാസികളെത്തിയാണ്‌ മണ്ണിനിടയിൽപെട്ട ഇരുവരെയും രക്ഷിച്ച്‌ കാസർകോട്‌ സ്വകാര്യാശുപത്രിയിലെത്തിച്ചത്‌. അപകട സമയത്ത്‌ സെയ്‌തുവും രണ്ട്‌ ചെറിയ മക്കളും വീടിന്റെ അകത്തായത്‌ വലിയ അപകടം ഒഴിവാക്കി. വീടിന്‌  മുന്നിൽ  നിർത്തിയിട്ട ഓട്ടോറിക്ഷ പൂർണമായും തകർന്നതോടെ സെയ്‌തുവിന്റെ  ജീവിത മാർഗമാണ്‌ ഇല്ലാതായത്‌.

أحدث أقدم
Kasaragod Today
Kasaragod Today