18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്നു​മു​ത​ല്‍

 തി​രു​വ​ന​ന്ത​പു​രം: 18വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്നു​മു​ത​ല്‍ ആ​രം​ഭി​ക്കും. കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​വ​ര്‍​ക്കു​മാ​ത്ര​മാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. വാ​ക്സി​ന്‍ അ​നു​വ​ദി​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച സ​ന്ദേ​ശം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ല​ഭി​ക്കും. 18 മു​ത​ല്‍ 44 വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്കാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ക.


ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​ര്‍, പ്ര​മേ​ഹ​ബാ​ധി​ത​ര്‍, വൃ​ക്ക, ക​ര​ള്‍ രോ​ഗി​ക​ള്‍ തു​ട​ങ്ങി 20 ത​രം രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന. ഡോ​ക്ട​റു​ടെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം​വേ​ണം അ​പേ​ക്ഷി​ക്കാ​ന്‍.



വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ അ​പ്പോ​യി​ന്‍​മെ​ന്‍റ് എ​സ്‌എം​എ​സ്, ആ​ധാ​ര്‍ അ​ല്ലെ​ങ്കി​ല്‍ മ​റ്റ് അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ രേ​ഖ, അ​നു​ബ​ന്ധ​രോ​ഗ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. സ്പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​നു​വ​ദി​ക്കി​ല്ല. ര​ണ്ടാം ഡോ​സി​നും ഇ​വ​ര്‍ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.


أحدث أقدم
Kasaragod Today
Kasaragod Today