തലകീഴ്പോട്ടാക്കി നടന്ന് കാസർകോട് സീതാംഗോളിയിലെ അഷ്റഫ് ഏഷ്യാ റെക്കോർഡിലേക്ക്.l

 സീതാംഗോളി: ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി കാസർകോട് സീതാംഗോളിയിലെ അഷ്റഫ്. അപ്പ് സൈഡ് ഡൗൺ ലോട്ടസ് പൊസിഷനിൽ 30 സെക്കൻഡ് കൊണ്ട് 14.44 മീറ്റർ സഞ്ചരിച്ചാണ് രണ്ട് റെക്കോർഡുകളിലും ഇടം നേടിയത്. നിലവിൽ കരാട്ടെ അധ്യാപകനും കരാട്ടെ ആന്റ് ഫിറ്റ്നസ്സ് ട്യുടോറിയൽ എന്ന യുറ്റ്യൂബ് ചാനലും നടത്തുകയാണ് അഷ്റഫ്. 2018-ൽ നെതർലാന്റ്സിൽ നടന്ന വേൾഡ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച അഷ്റഫ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. കൂടാതെ ഒമ്പത് പ്രാവശ്യം ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today