രക്ത രൂഷിതമായി ഗാസ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട വരുടെ എണ്ണം35ആയി,ഹമാസ് റോക്കറ്റുകളെ നേരിടാനാവാതെ ഇസ്രായേൽ,പ്രതിരോധ സിസ്റ്റം പാളി

 ജറുസലേം:ജെറുസലേം അല്‍ അഖ്സ പള്ളിയിലെ സംഘര്‍ഷത്തിന് പിന്നാലെ ആരംഭിച്ച ആക്രമണ പ്രത്യാക്രമണങ്ങളില്‍ 35 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മെയ് 10മുതൽ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 35 പലസ്തീനി പൗരന്മാര്‍ കൊല്ലപ്പെട്ടതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ ജനവാസ മേഖലയിലാണ് ആക്രമണം നടത്തുന്നതെന്നും പതിനഞ്ചിലധികം  കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായെന്നും പാലസ്തീന്‍ നേതാക്കൾ പറഞ്ഞു . ഹമാസ് റോക്കറ്റ് ആക്രമണത്തിനിരവധി  ഇസ്രായേല്‍ പൗരന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് ഇസ്രായേല്‍ സര്‍ക്കാരും സ്ഥിരീകരിച്ചു, 


ഹമാസ് തൊടുത്ത് വിടുന്ന റോക്കറ്റുകളെ നേരിടാനാവാതെ 

ഇസ്രായേലിന്റെ മിസൈൽ  പ്രതിരോധ സിസ്റ്റം പാളി, 

ടെൽ അവീവും അസ്‌കെ ലോണയും ഉൾപ്പെടെ യുള്ള നഗരങ്ങളിൽ നിരവധി റോക്കറ്റുകളാണ് പതിച്ചത്  ആളുകൾ മരിച്ചിട്ടുണ്ടെങ്കിലും ഇസ്രായേൽ ശെരിയായ റിപ്പോർട്ടുകൾ പുറത്ത് വിടുന്നില്ല, 

ജറുസലേമിലും വെസ്റ്റ് ബാങ്കിലുമുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പലസ്തീന്‍കാരുടെ എണ്ണം 700 കവിഞ്ഞു എന്ന് ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. ഇസ്രായേല്‍ നഗരമായ ലോഡില്‍ ഹമാസിന്റെ റോക്കറ്റാക്രമണതിത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഇസ്രായേലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതില്‍ യുവതിയും ഏഴ് വയസായ മകനും ഉള്‍പ്പെടുമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അല്‍ അഖ്സ പള്ളിയില്‍ ഇസ്രായേല്‍ പോലീസ് നടത്തിയ ഒഴിപ്പിക്കലിന് പിന്നാലെയാണ് ഹമാസ് സൈനികര്‍ റോക്കറ്റ് ആക്രമണം നടത്തിയത്. അല്‍ അഖ്സയില്‍ നിന്ന് ഇസ്രായേല്‍ പോലീസ് ഒഴിയണം എന്നതായിരുന്നു ഹമാസ് ആവശ്യം. അതിര്‍ത്തിയില്‍ റോക്കറ്റ് ആക്രമണവും വെടിവയ്പ്പും തുടരുകയാണ്

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പ്രമുഖ ഹമാസ് നേതാക്കള്‍ മരണപ്പെട്ടതായി ഇസ്രായേല്‍ അവകാശപ്പെട്ടു.

3 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പലസ്തീനികള്‍ കൊല്ലപ്പെട്ട ആക്രമണമാണ് ഗാസയില്‍ നടന്നു കൊണ്ടിരിക്കുന്നത്


أحدث أقدم
Kasaragod Today
Kasaragod Today