മണിപ്പൂര്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ എസ് തികേന്ദ്ര സിംഗ് കൊവിഡ് ബാധിച്ച്‌ മരിച്ചു

 മണിപ്പൂര്‍ ബിജെപി അധ്യക്ഷന്‍ എസ് തികേന്ദ്ര സിംഗ് അന്തരിച്ചു . 69 വയസ്സായിരുന്നു. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇംഫാലിലെ ഷിജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇംഫാലിലെ മഹാരാജ ബോധചന്ദ്ര കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായിരുന്ന അദ്ദേഹം 1994 ല്‍ ജോലിയില്‍ നിന്ന് സ്വമേധയാ വിരമിക്കുകയും ബിജെപിയില്‍ ചേരുകയും ചെയ്തു.2006 മുതല്‍ 2009 വരെ സംസ്ഥാന ബിജെപിയുടെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു സിംഗ്.

തികേന്ദ്ര സിംഗിന്റെ നിര്യാണത്തില്‍ ബിജെപി ദേശീയ പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദ, മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് എന്നിവര്‍ അനുശോചനം അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today