തിരുവനന്തപുരം∙ മഹാരാഷ്ട്രയിലും ഗുജറാത്തിലും റിപ്പോർട്ടു ചെയ്ത ഫംഗൽ ഇൻഫെക്‌ഷൻ കേരളത്തിലും അപൂർവമായി കണ്ടുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വരുന്നതിനു മുൻപും ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതാണ്. മെഡിക്കൽ ബോർഡ് കൂടുതൽ പരിശോധന നടത്തുന്നുണ്ട്.
കുട്ടികൾ കോവിഡ് രോഗവാഹകരായേക്കാനുള്ള സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗംവന്നാലും ലഘുവായ രോഗലക്ഷണങ്ങളോടെ വന്നുപോകാം. ഇക്കാര്യത്തിൽ അനാവശ്യ ഭീതിപരത്തരുത്. മുതിർന്നവരുമായി ഇടപെടൽ കുറയ്ക്കുക, മാസ്ക് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
